KeralaLOCALOthers

കോർപ്പറേറ്റു മേഖലയിൽ മനുഷ്യത്വം മറഞ്ഞു. അത്യാർത്തി അരങ്ങു വാഴുന്നു. അഡ്വ. തമ്പാൻ തോമസ്

സർക്കാരുകൾ കോർപ്പറേറ്റുകളുടെ വാലാട്ടികളാകുന്നു.
നിയമനിർമ്മാണ സഭകൾ ജാഗ്രത കാട്ടുന്നില്ല. നിലവിലുള്ള നിയമങ്ങൾ തന്നെ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്നു. നിയമവാഴ്ച തകരുന്നിടത്ത് കോർപ്പറേറ്റുകൾ കാട്ടുനീതി നടപ്പാക്കുന്നു.

ലോകം കൂടുതൽ വലതുപക്ഷവത്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മൂലധന ശക്തികൾ നടത്തുന്ന അടിമച്ചന്തയിൽ മാടുകളെപ്പോലെ, ഹതഭാഗ്യരായ തൊഴിലാളികൾ ചൂഷണത്തിനും മാനസികവും ശാരീരികവുമായ മനുഷ്യാവകാശ ലംഘനത്തിനു വിധേയരാകുന്നു. സർക്കാരുകൾ കോർപ്പറേറ്റുകളുടെ വാലാട്ടികളാകുന്നു.
നിയമനിർമ്മാണ സഭകൾ ജാഗ്രത കാട്ടുന്നില്ല. നിലവിലുള്ള നിയമങ്ങൾ തന്നെ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്നു. നിയമവാഴ്ച തകരുന്നിടത്ത് കോർപ്പറേറ്റുകൾ കാട്ടുനീതി നടപ്പാക്കുന്നു.
കുമാരി അന്ന സെബാസ്റ്റ്യനെപ്പോലുള്ള സമർത്ഥരായ യുവ പ്രൊഫഷനലുകളുടെ ജീവിതം കുരുന്നു നുള്ളപ്പെടുന്നു. അറിയപ്പെടുന്നതിൻ്റെ എത്രയോ ഇരട്ടി അറിയപ്പെടാതെ പൊലിഞ്ഞു തീരുന്നു.
അനാരോഗ്യകരമായ തൊഴിൽ സംസ്കാരം താല്ക്കാലികമായ സ്വാർത്ഥ നേട്ടങ്ങൾക്കു മാത്രമെ പ്രയോജനപ്പെടുകയുള്ളു എന്നു ആദ്യം തിരിച്ചറിയേണ്ടത് ജനാധിപത്യ സർക്കാരുകളാണ്. വ്യക്തികൾ നിസ്സഹായരാക്കപ്പെടുമ്പോൾ സമൂഹം ഉണർന്നു അതിനെതിരെ ശബ്ദമുയർത്തണം. ഭരണസംവിധാനങ്ങൾ ചോദ്യം ചെയ്യപ്പെടണം. കോൺഗ്രസിനുള്ളിൽ ഒരു സോഷ്യലിസ്റ്റു ചേരി രൂപപ്പെട്ടത് 1934 ൽ ആണ്. അതിൻ്റെ നവതി ആഘോഷിക്കപ്പെടുന്ന വർഷമാണിത്. കാലം ഒരു തിരിഞ്ഞുനോട്ടം ആവശ്യപ്പെടുന്നു.
തൊലിഴിലിടങ്ങളിലെ കണ്ണീരും ചിരിയും എന്ന വിഷയത്തിൽ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യാ) സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. തമ്പാൻ തോമസ്.
മുൻ സംസ്ഥാന ലേബർ കമ്മീഷണറും ഐ.എൽ ഓയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന മുൻ അഡീഷനൽ ചീഫ് സെക്രട്ടറി എം പി. ജോസഫ് IAS മാറുന്ന ദേശീയ, അന്തർദ്ദേശീയ തൊഴിൽ മേഖലയിലെ വളരുന്ന അശാന്തിയൊകുറിച്ചു് അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ പങ്കുവച്ചു. ഉത്പാദന മേഖലയിലെ കഴുത്തറപ്പൻ മത്സരം നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യാവകാശങ്ങൾ ചവിട്ടിയരയ്ക്കപ്പെടുമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സർവ്വകലാശാലാ ബയോ ഇൻഫൊർമാറ്റിക്സ് വകുപ്പദ്ധ്യക്ഷനായിരുന്ന ഡോ.അച്ചൂത് ശങ്കർ എസ് നായർ നൂതന വ്യവസായങ്ങളായ വിവര സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി എന്നിവയുടെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ സേന അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ചും വർക്ക് ഫ്രം ഹോമിൻ്റെയും കരാർ തൊഴിലിൻ്റെ ടാർജറ്റു നിബന്ധനകളെക്കുറിച്ചും വിശദീകരിച്ചു.
മനശ്ശാസ്ത്രജ്ഞനായ മാനവ് ജ്യോതി വിവിധ വ്യവസായവത്കൃത രാജ്യങ്ങളിലെ തൊഴിലാളികളുടെ മാനസിക രോഗങ്ങളെയും അതു ശാരീരികാരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. സോഷ്യലിസ്റ്റു പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കായിക്കര ബാബു കേരളത്തിലെ വിദ്യാസമ്പന്നർ നേരിടുന്ന തൊഴിൽ ക്ലേശങ്ങൾ പരാമർശിച്ചുകൊണ്ട്ആമുഖ പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് പ്രസിഡണ്ടു്, ഡോ. ജോർജ് ജോസഫ് മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി റ്റോമി മാത്യു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *