Breaking

കാണാതാകുന്ന കുട്ടികൾ എങ്ങോട്ട് പോകുന്നു?

തിരുവനന്തപുരം: കേരളത്തിൽ കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുന്നതായി റിപ്പോർട്ട്‌.. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ കാണാതായത് 60 കുട്ടികളെയാണ്. ഇനിയുംഈ കുട്ടികളെ എല്ലാവരെയും കണ്ടെത്താൻ പൊലീസിനു കഴിയാത്തത് വലിയ പരാജയം തന്നെ അല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.6 കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു കേസ് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്കു പൊലീസ് റിപ്പോർട്ട് നൽകി. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല.കുട്ടികളുടെ സുരക്ഷയിലുള്ള ആശങ്ക വളരെ വലുതാണ്.2018 മുതൽ 2023 മാർച്ച് 9 വരെയുള്ള കണക്കുകൾ പ്രകാരം കാണാതായവരിൽ 42 പേർ ആൺകുട്ടികളാണ്; 18 പെൺകുട്ടികളും.

Leave a Reply

Your email address will not be published. Required fields are marked *