BreakingIndiaPolitics

ഇന്ത്യ മുന്നണി അവസാനിച്ചോ?

ന്യൂഡൽഹി : കോണ്‍ഗ്രസ് ഓരോ സംസ്ഥാന തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.ബിഹാറില്‍ ഏറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് കോണ്‍ഗ്രസ്. ആവനാഴിയിലെ ആയുധങ്ങളെല്ലാം എടുത്ത് ഉപയോഗിച്ചെങ്കിലും ബിഹാറില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത് കനത്ത തിരിച്ചടിയാണ്. വോട്ട് ചോരി വിവാദവുമായി രംഗത്തുവന്ന രാഹുല്‍ ഗാന്ധിയുയര്‍ത്തിയ ഹൈപ്പില്‍ വന്‍ പ്രതീക്ഷയാണ് ഇന്ത്യാ സഖ്യത്തിന് ഉണ്ടായിരുന്നത്. ഹരിയാന തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം ഇന്ത്യാ സഖ്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. . ഇന്ത്യാ സഖ്യത്തിലുള്ള ഘടകകക്ഷികള്‍ക്കുപോലും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമായിരിക്കെ, ഇനിയെന്താണ് ഈ മുന്നണിയുടെ ഭാവിയെന്ന ചോദ്യമാണ് ഉയരുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പ് വന്‍ മാറ്റങ്ങള്‍ക്കുള്ള തുടക്കമായിരിക്കുമെന്നായിരുന്നു ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളുടെ പ്രതീക്ഷകള്‍. എന്നാല്‍ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നതാണ് മറ്റുകക്ഷികളെ നിരാശരാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *