ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ U k യിലേക്ക് ഒഴുകിയപ്പോള്‍ കൂടെ പോയത് 41 ബില്യണ്‍ പൗണ്ട്
ലണ്ടൻ :നമ്മുടെ കുട്ടികൾ ഉന്നത വിദ്യാഭ്യാസ ത്തിനായി കുടിയേറാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. വിദ്യാര്‍ത്ഥി വിസക്കാരിലൂടെ ബ്രിട്ടന്‍ നേടിയത് 41 ബില്യണ്‍ പൗണ്ട്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയപ്പോള്‍ കൂടെ പോയത് ആയിരക്കണക്കിന് കോടി. കേരളത്തില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് 5000 കോടി രൂപയെങ്കിലും അങ്ങനെ കടൽകടന്നു എന്നാണ് സൂചന. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വഴി ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം നേടിയത് 41 ബില്യണ്‍ പൗണ്ട്. അതായതു ബ്രിട്ടന്‍ സ്‌കോട്‌ലന്‍ഡിനു വേണ്ടി ഒരു വര്‍ഷം ആകെ മാറ്റി വയ്ക്കുന്ന തുകയ്ക്ക് സമാനമായ തുക.
വിദേശ വിദ്യാർത്ഥികളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തു വരുകയും ഇന്ത്യയില്‍ നമ്മൾ മലയാളികള്‍ മുൻനിരസ്ഥാനം പിടിച്ചെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഊഹിച്ചതിലും വലിയൊരു തുക കേരളത്തില്‍ നിന്നും യുകെയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷെ കേരളത്തെ പുതിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാന്‍ പരോക്ഷമായും പ്രത്യക്ഷമായും സാധിക്കുന്ന തരത്തിലുള്ള ഇരട്ട കെണിയാണ് വിദ്യാര്‍ത്ഥികളും പണവും ചേര്‍ന്നുള്ള ഒഴുക്ക് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് എന്നതിൽ സംശയമില്ല