ഇന്റീരിയർ ഡിസൈനിങ് രംഗത്തെ അവസാന വാക്കായി ബിജൂസ് സ്റ്റൈൽ വ്യൂ.
എറണാകുളം : വാഹനങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകമാണ്. പ്രത്യേകിച്ച് മലയാളിക്ക് സ്വന്തം വാഹനം എന്നത് ഒരു പരിധിവരെ ഒരു വലിയ സ്വപ് നവും ആണ്. അതുകൊണ്ടുതന്നെ ആഡംബരത്തിന് ഒപ്പം മനോഹാരിതയും മലയാളി ഇഷ്ടപ്പെടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.വാഹനങ്ങളുടെ ഇന്റീരിയർ ഡിസൈനിങ് എന്നത് ഒരു കലയാണ്. ഇന്റീരിയർ ഡിസൈനർ അതുല്യ കലാകാരനും.
ഗുണമേന്മ എന്നത് മുഖമുദ്രയാക്കി കഴിഞ്ഞ 32 വർഷത്തെ സേവന പാരമ്പര്യവുമായി ഒരു പരിധിവരെ ഇന്റീരിയർ ഡിസൈനിങ് രംഗത്തെ അവസാന വാക്കായി മാറിയിരിക്കുകയാണ് എറണാകുളത്തെ ബിജൂസ് സ്റ്റൈൽ വ്യൂ. ഡിസൈനിങ്ങിലെ ഗുണമേന്മ ഉറപ്പാക്കുന്നതുകൊണ്ടു തന്നെ ഒരിക്കൽ അദ്ദേഹത്തെ തേടിയെത്തുന്നവർ അദ്ദേഹത്തിന്റെ സ്ഥിരം കസ്റ്റമർ ആകുന്നു എന്നതാണ് യാഥാർത്ഥ്യം. സ്വന്തമായ ഒരു സ്ഥാപനം എന്ന സ്വപ്നം സാക്ഷാത്കരിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാകുമ്പോൾ വളരെയേറെ സന്തോഷവാനാണ് ബിജു. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ ഏറ്റെടുത്ത് ഒരു ജോലി എന്ന സ്വപ്നം അന്വേഷിച്ചു എത്തിപ്പെട്ട മേഖലയാണ് ഇന്റീരിയർ ഡിസൈനിങ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആ മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചത് കൊണ്ട് തന്നെ സാമൂഹ്യ രംഗത്തെ പ്രഗൽഭർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ സ്ഥിരം കസ്റ്റമേഴ്സ് ആയി മാറി.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് ബിജു.. ഫോട്ടോഗ്രാഫർ ആകണം എന്നതായിരുന്നു ആഗ്രഹം.ഒരു നിപ്പോൺ ക്യാമറ വാങ്ങുന്നതിന് അക്കാലത്തു 15000 രൂപ വരും. ആ തുകയുണ്ടെങ്കിൽ തന്റെ ഒരു പെങ്ങളെ കെട്ടിക്കാം. ഒരു സാധാരണ കുടുംബത്തിൽ വളർന്ന ഒരാളുടെ ചിന്തയായിരുന്നു ഇത് ആ ചിന്തയിൽ നിന്നുകൊണ്ടാണ് ഒരു വാഹന വർക്ക് ഷോപ്പിൽ ജോലിക്ക് എത്തുന്നതും. പിന്നീട് എല്ലാം ചരിത്രം. വരയ്ക്കാൻ നന്നായി അറിയാം എന്ന ഒരു കഴിവിൽ നിന്നുകൊണ്ട് മാത്രമാണ് ഇന്ന് ഈ നേട്ടങ്ങളെല്ലാം താൻ ഉയർത്തിപ്പിടിച്ചത്. കൃത്യനിഷ്ഠ,, ആത്മാർത്ഥതാ,സത്യസന്ധത,ഇവ മുഖമുദ്രയാക്കിയാണ് തന്റെ സ്ഥാപനത്തിന്റെ വളർച്ച അദ്ദേഹം നേടിയെടുത്തത്. ദിലീപ്, മേജർ രവി നവ്യ നായർ എം എ യൂസഫലി തുടങ്ങിയവർ അദ്ദേഹത്തിന്റെ ഗുണഭോക്താക്കളിൽ ചിലർ മാത്രം. ഒരു സ്ഥാപനത്തിന്റെ വളർച്ച എന്നത് സാമ്പത്തികമായി വളരുന്നത് മാത്രമല്ല സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ എല്ലാവരിലും ഉണ്ടാകുന്ന ഉയർച്ച കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ബിജു. തന്റെ ഗുണഭോക്താക്കളും അംഗീകരിക്കുന്ന രീതിയിലേക്ക് വളരാൻ സാധിക്കുമ്പോൾ മാത്രമാണ് വളർച്ച പൂർണ്ണമാകു എന്നാണ് ബിജു വിന്റെ അഭിപ്രായം.ജീവനക്കാരുടെ അകമഴിഞ്ഞ സഹകരണവും കുടുംബത്തിന്റെ പിന്തുണയുമാണ് തന്റെ വളർച്ചയ്ക്ക് കാരണമെന്നാണ് ബിജു പറയുന്നത്.. ഒരിക്കലെങ്കിലും തന്റെ സ്ഥാപനത്തിലെത്തിയ ഒരു വ്യക്തി പിന്നീട് തന്റെ സ്ഥിരം സുഹൃത്തായി മാറുന്നു എന്നത് വളരെ സന്തോഷകരമാണെന്ന് ബിജു പറയുന്നു.

