BreakingNRI NewsOthers

INTERNATIONAL COUNCIL OF JURISTS ൽ വിശിഷ്ഠ അഗത്വം മുൻ ടൂറിസം പോലീസ് ഓഫീസർ പി എസ് രഘുവിന്.

ബാങ്കോക്ക് :ഇന്റർനാഷണൽ കൺസിൽ ഓഫ് JURISTS ൽ വിശിഷ്ഠ അഗത്വം മുൻ ടൂറിസം പോലീസ് ഓഫീസർ പി എസ് രഘുവിന് നൽകി ആദരിച്ചു.PHRANAKHON RAJABHAT UNIVERSITY സംഘടിപ്പിച്ച ഇൻ്റർ നാഷണൽ കോൺഫറൻസിൽ വച്ചാണ് വിശിഷ്ഠഅഗത്വം നൽകി ആദരിച്ചത്,
കേരളാ പോലീസിൽ ടൂറിസം പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന രഘു ഇൻറർ നാഷണൽ ടൂറിസം പോലീസിംങ്ങ് എന്ന വിഷയത്തിൽ തീസ്സീസ് തയ്യാറാക്കുകയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കേരള ലോ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ ഗ്ലോബൽ മീറ്റിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു,
തുടർന്ന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ പി എസ് രഘുവിനെ സിങ്കപ്പൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് വച്ച് നടന്ന ഇൻ്റർനാഷണൽ കോൺഫറൻസിലേക്ക് ക്ഷണിക്കുകയും ചടങ്ങിൽ വച്ച് ആദരിക്കുകയും ചെയ്തിരുന്നു
അമേരിക്കൻ കൗണ്സിൽ ഫോർ ട്രേഡിംങ്ങ് ആൻ്റ് ഡെവലപ്പ്മെൻറ് (ACTD) അക്രിഡിറ്റേഷനുള്ള വാഷിംങ്ങ്ടൺ യൂണിവേഴ്സിറ്റി ” ഇൻ്റർനാഷണൽ ടൂറിസം പോലീസിംങ്ങ് ” എന്ന വിഷയത്തിൽ ഹോണററി ഡോക്ട്രേറ്റും പി എസ് രഘുവിന് സമ്മാനിച്ചിരുന്നു.
GRCF ൻ്റെ നേതൃത്വത്തിൽ മലേഷ്യ , ദുബായ് എന്നി രാജ്യങ്ങളിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാനും പി എസ് രഘുവിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *