ബി ജെ പി കേരള ഘടകത്തിൽ ഭിന്നത
തിരുവനന്തപുരം : ബി ജെ പി കേരള ഘടകത്തിൽ ഭിന്നത വീണ്ടും രൂക്ഷം.സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്നാണ് ഇപ്പോഴത്തെ പരാതി. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചിലവ് രണ്ടേകാല്‍ കോടിയായി. കെ സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്ന ചിലവാണ് കുതിച്ചുയര്‍ന്നത്. ഇങ്ങനെ മുന്നോട്ടു പോയാല്‍ ആറുമാസം കൊണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഓഫീസ് സെക്രട്ടറിയും ട്രഷററും ബിജെപി ദേശീയ നേതൃത്വത്തോട് നിസഹായാവസ്ഥ വിശദീകരിച്ചു. കെ സുരേന്ദ്രന്‍ അധ്യക്ഷ പദവി ഒഴിയുമ്പോള്‍ ബിജെപിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 35 കോടി രൂപയാണ്. ഈ തുക ഉപയോഗിച്ചാണ് നിലവില്‍ ചിലവ് നടക്കുന്നത്. മുന്‍ അധ്യക്ഷന്റെ കാലത്ത് പ്രസിഡണ്ട് ഓഫീസിന്റെ ഒരു മാസത്തെ ചിലവ് ഒന്നരലക്ഷം രൂപ (സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെ )യായിരുന്നു. പ്രസിഡണ്ട് ഓഫീസിന്റെ ചിലവ് ഇപ്പോള്‍ പത്തിരിട്ടി വര്‍ധിച്ചു.

