BreakingKeralaSports

ഇവാന്‍ വുക്കോമനോവിച്ച് ഒഴിയുന്നു.

കൊച്ചി∙ ഇവാന്‍ വുക്കോമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശമായിരുന്നു ഇവാന്‍ വുക്കോമനോവിച്ച്. ഇന്ത്യന്‍ സൂപ്പർ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണെന്നു ഇവാന്‍ വുക്കോമനോവിച്ച്. ക്ലബ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ലബ് നല്‍കുന്ന വിശദീകരണം.2021ൽ ക്ലബിനൊപ്പം ചേർന്ന ഇവാൻ വുക്കോമനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്.

തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിനു കീഴില്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.2025 മേയ് വരെ ഇവാന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു.

2021 ജൂണിലാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാൻ ചേരുന്നത്. 2024 സീസണിൽ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായതോടെയാണ് 46 വയസ്സുകാരനായ സെർബിയൻ കോച്ചിന്റെ മടക്കം. സീസണിന്റെ പകുതി വരെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ നോക്കൗട്ടിലേക്കു കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.

നോക്കൗട്ട് പോരാട്ടത്തിൽ ഒഡീഷ എഫ്സിയോട് 2–1ന് തോറ്റ് ടീം പുറത്തായി. സൂപ്പർ താരം അഡ്രിയൻ ലൂണയുൾപ്പെടെ പരുക്കേറ്റു പുറത്തായതാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. 2024ൽ 17 മത്സരങ്ങളിൽ ഏഴു വിജയവും എട്ടു തോൽവിയും രണ്ടു സമനിലയുമായാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *