തരംഗമായി ‘ജയിലര്‍’
ചെന്നൈ : തെന്നിന്ത്യയിൽ രജനി തരംഗമാണ് ഇപ്പോള്‍. ഇന്നലെ റിലീസായ ‘ജയിലര്‍’ ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുകയാണ്.
രാജ്യത്താകെ ആദ്യദിനം സിനിമ സ്വന്തമാക്കിയത് 52 കോടി രൂപയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം ആദ്യദിനം 5 കോടി രൂപ കളക്ഷനായി നേടിയെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം ആദ്യദിനം നേടിയിരിക്കുന്നത്.