ജോസ് കെ മാണി ലോക സഭയിലേക്ക്
കോട്ടയം : അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് . രാഷ്ട്രീയ രംഗത്ത് തികച്ചും അപ്രസക്തമായ റോൾ ആണ് ജോസ് കെ മാണിക്ക് ഇപ്പോഴുള്ളത്. പാലാ നഗരസഭ ഭരണം പോലും സിപിഎം ന് കൊടുക്കേണ്ടി വന്നു. കെ എം മാണി യുടെ സ്വന്തം പാലാ തന്നെ കൈ മോശം വന്നു. ഇപ്പോൾ രാജ്യസഭാഗം ആണ്. എന്നാൽ കോൺഗ്രസ് ഉൾപ്പെടെ ഉള്ള പ്രതിപക്ഷ സഖ്യത്തിലേക്ക് ജോസ് കെ മാണി യുടെ പാർട്ടിക്ക് ക്ഷണം ഉണ്ട്. അങ്ങനെ വന്നാൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി തന്നെ കോട്ടയം സീറ്റിൽ മത്സരിക്കാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.

