കെ സി ഇടപെട്ടു. മദനിക്ക് ജാമ്യം
ബാംഗ്ലൂർ : പി ഡി.പി ചെയര്മാൻ അബ്ദുൾ നാസര്‍ മദനി ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നടത്തിയ ഇടപെടലാണ് ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനായി ജാമ്യം ലഭിക്കാൻ ഇടയാക്കിയത് . 12 ദിവസത്തോളം കേരളത്തിൽ കഴിയാൻ മദനിക്ക് അനുമതിയുണ്ട്. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് മദനിയുടെ യാത്ര.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മദനി നേരെ കൊല്ലത്തെ അൻവാർശേരിയിലെ വീട്ടിലേക്ക് തിരിക്കും. രാത്രിയോടെ അദ്ദേഹം മൈനാഗപ്പള്ളിയിൽ എത്തും. നേരത്തെ മദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും കടുത്ത വ്യവസ്ഥകൾ കാരണം അദ്ദേഹത്തിന് കേരളത്തിലേക്ക് തിരിക്കാനായില്ല. എന്നാൽ ഇത്തവണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നടത്തിയ ഇടപെടലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാനിടയാക്കിയത്

