KeralaPolitics

കേരളത്തിൽ സിൽവർലൈൻ പദ്ധതി നടപ്പാക്കും പിണറായി വിജയൻ

..
കേരളത്തിൽ സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിൽ യാത്രയുടെ സൗകര്യങ്ങൾ വേണ്ടപോലെ ഉണ്ടാവുക എന്നത് ഏറ്റവും പ്രധാനമാണ്. ഇപ്പോൾ അനുമതി ഇല്ലെങ്കിലും നാളെ യാഥാർഥ്യമാകുന്ന ഒന്നായിരിക്കും സെമി ഹൈസ്പീഡ് റെയിൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനത്തിൽ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് മീറ്റിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് റെയിൽ കണക്ടിവിറ്റി വലിയ തോതിൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കെ റെയിലിനെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചത്. വന്ദേഭാരതിന് ലഭിച്ച സ്വീകാര്യതയിലൂടെ സിൽവർലൈൻ പദ്ധതിയുടെ ആവശ്യകതയാണ് ജനങ്ങൾ പറയാതെ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ഇപ്പോൾ യാഥാർഥ്യമായില്ലെങ്കിലും ഭാവിയിൽ നടപ്പിലാകുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *