കെ റെയിൽ വരും
കൊച്ചി: കെ റെയിൽ വരും എന്ന് ഇടയ്ക്കിടെ നമ്മുടെ മുഖ്യമന്ത്രി പറയുമ്പോൾ അത് ഉണ്ടാവില്ല എന്നാണ് കേരളത്തിൽ ബിജെപി ഉൾപ്പെടെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ റെയിൽവേ മന്ത്രാലയം പദ്ധതി യുമായി മുന്നോട്ട് പോകാൻ കെ റെയിൽ കോർപറേഷനോട് അവശ്യപ്പെട്ടു എന്നാണ് ഡൽഹിയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. പിണറായിക്ക് കേന്ദ്ര ത്തിൽ ഉള്ള സ്വാധീനം ലാവലിൻ കേസ് മാറ്റി വെക്കുന്നതിലൂടെ കേരളത്തിലെ സാധാരണക്കാർക്ക് പോലും അറിയാം. പിണറായി യുടെ ഭരണകാലത്ത് തന്നെ കെ റെയിലിനുള്ള വായ്പ തരപ്പെടുത്തി എടുക്കണം. അതിനുള്ള പച്ചക്കൊടി കാണിച്ചു തുടങ്ങി. അടുത്ത പാർലിമെന്റ് തെരഞ്ഞെടുപ്പുൽ കേരളത്തിൽ നിന്ന് കഴിയുന്നത്ര കോൺഗ്രസ് എം പി മാർ ഉണ്ടാകുന്നത് തടയാനുള്ള ബിജെപി തന്ത്രം സിപിഎം ൽ കൂടെ മാത്രമേ നടക്കു എന്ന് കേന്ദ്ര ബിജെപി നേതൃത്വത്തിന് അറിയാം. അത് കൊണ്ട് പിണറായി യുടെ അവശ്യം ഒന്നും നിരസിക്കപ്പെടില്ല. കെ റെയിൽ ന്റെ പ്രധാന ആകർഷണം അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ തന്നെ
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)