കാലടി സമാന്തര പാലം നിർമ്മാണം മന്ദഗതിയിൽ.
എറണാകുളം : കാലടിയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ നിർമ്മാണമാരംഭിച്ച സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലെന്നു നാട്ടുകാർ ആരോപിക്കുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി നിർമ്മാണം വളരെ മന്ദ ഗതിയിലാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത് . എംസി റോഡിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നാണ് കാലടി. മണിക്കൂറുകളോളം ബ്ലോക്കിൽ കിടന്നു യാത്ര ചെയ്യേണ്ട അവസ്ഥയാണ്, പലപ്പോഴും കാലടി ടൗണിലും പരിസരപ്രദേശങ്ങളിലും ഉള്ളത്. ഈ യാത്ര പരിഹരിക്കുന്നതിനാണ് അടിയന്തരമായി കാലടിയിൽ സമാന്തര പാലം നിർമ്മാണം ആരംഭിച്ചത്. ആരംഭത്തിൽ വളരെ വേഗതയിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചില്ലെങ്കിലും ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ് .

