ദയനീയ രൂപവുമായി കെ എസ് ആർ ടി സി. കണ്ണൂർ ബസ് സ്റ്റേഷൻ
കണ്ണൂർ : കോഴിക്കോട് കഴിഞ്ഞാൽ പിന്നെ കേരളം ഇല്ല. തിരുവനന്തപുരത്തെ ഭരണാധികാരികൾ ഏറ്റവും അധികം അവഗണിച്ചത് കണ്ണൂർ, കാസറഗോഡ് ജില്ലകളെയാണ്. അതിൽ റോഡ് ഗതാഗത രംഗം അതി രുക്ഷമായ അവഗണനയാണ് നേരിട്ടത്. പുതിയ ബസുകൾ ഒന്നും അനുവദിക്കാറില്ല. ബസ് സ്റ്റേഷൻ തന്നെ കോഴിക്കോട് കഴിഞ്ഞാൽ പിന്നെ ഇല്ല. ഈ അവസ്ഥക്ക് അൽപ്പം മാറ്റം വന്നത് P R കുറുപ് ഗതാഗത മന്ത്രി ആയപ്പോൾ മാത്രം ആയിരുന്നു. കണ്ണൂർ ടൗണിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തു ആയിരുന്നു ksrtc യുടെ വർക്ക് ഷോപ്പ്. അതിനോട് ചേർന്ന് മുന്നോ നാലോ ബസ് മാത്രം പാർക്ക് ചെയ്യാൻ പറ്റുന്ന ബസ് സ്റ്റാൻഡ്. ആ അവസ്ഥ 1994 ൽ പി ആർ മന്ത്രി ആയപ്പോൾ മാറ്റാൻ ശ്രെമം ഉണ്ടായി. പുതിയ ഷോപ്പിംഗ് സെന്റർ, കൂടെ ബസ് സ്റ്റാൻഡ്. പക്ഷെ അന്ന് പണി പുർത്തിയായ ബസ് സ്റ്റേഷനിൽ ഇന്നും മിക്കവാറും മുറികൾ അടഞ്ഞു കിടക്കുന്നു. കെട്ടിടം തന്നെ പഴകി തകർന്നു കൊണ്ടിരിക്കുന്നു. ഈ ബസ് സ്റ്റേഷൻ പൊളിച്ചു പുതിയത് നിർമിക്കാനുള്ള ശ്രെമം തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് മാത്രമേ അതുകൊണ്ടുണ്ടാകു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്