കരാട്ടെ ക്ലാസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: നരിക്കുനി ജി.എൽ. പി സ്കൂൾ നെടിയനാട് വെസ്റ്റ് എരഞ്ഞിയിൽ സ്കൂളിൽ കരാട്ടെ ക്ലാസ്സിന്റെ ഉദ്ഘാടനം നടത്തി.വാർഡ് മെമ്പർ മിനി പുല്ലങ്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഐ. പി. രാജേഷ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ആധുനിക ജീവിതത്തിൽ കരാട്ടയുടെ പ്രസക്തി എന്ന വിഷയത്തിൽ. ക്യോഷി അരുൺ ദേവ്,( സെക്രട്ടറി ജനറൽ സെങ്കുകൈ വേൾഡ് ) സെൻസി അജിത് കുമാർ ( ടെക്നിക്കൽ കമ്മീഷൻ കേരള ) എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട്. സൈനുദ്ദീൻ സ്വാഗതം ആശംസിച്ചു . പ്രധാന അദ്ധ്യാപകനായ ഉമ്മർ, ജയജിത്ത്, റഹീമ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . സുബൈദ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.സെൻസി അജിത്‌കുമാർ കുട്ടികൾക്ക് പരിശീലനം നൽകി.
അജിത് കുമാർ കോഴിക്കോട്.

