IndiaOthers

വിജയ് കുടുങ്ങും

ന്യൂഡൽഹി : കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി. റാലിയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയത്. ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിജയിയെ ചോദ്യം ചെയ്യുകയാണ്.
30000 ലധികം പേര്‍ എത്തിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നും എന്ന് സിബിഐയോട് പൊലീസ് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി ആസ്പദമാക്കി വിജയ്‌യി നിന്ന് വിവരങ്ങള്‍ തേടും. കേസില്‍ ടിവികെ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ മൊഴിയും വിജയ്‌യുടെ മൊഴിയും തമ്മില്‍ വൈരുധ്യം ഉണ്ടോ എന്ന് സിബിഐ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *