ജീവിത സാഗരം
ലിതി ജീവരാജൻ
ജീവിതമെന്നൊരു പ്രണയത്തിൽ
അലിഞ്ഞ് ചേർന്നെൻ ജീവിതവും
ജീവിച്ച് തീർക്കുക എന്നൊരു കടമ്പകൾ
നീന്തി കടക്കാൻ വെമ്പലായ്
ജീവിതത്തെ നാം മറികടന്നെത്തി ജീവിക്കുമ്പോൾ
ശാശ്വാതമായൊരു പ്രണയത്തിനപ്പുറമുള്ളൊരു ലോകമേനീ…
എന്തിന് വേണ്ടി എന്നറിയില്ല
എനിക്കെന്തിനി ജീവിതം അറിയില്ല
കടമ്പകളേറെ കഴിഞ്ഞാലും
എൻ പ്രണയത്തിൻ സ്വാപ്നങ്ങൾ പൂവിടുമ്പോൾ
പ്രണയം വിരഹമായ് തീരുമ്പോൾ
അതിൽ മുങ്ങിത്താണോരു ഇതളുകൾ പോലെ
അലിഞ്ഞ് ചേർന്നെൻ ജീവിതത്തിൽ
ഞാൻ അകന്ന് പോകുകയല്ലേ
എന്റെ ജീവത യാതനയെല്ലാം
അലിഞ്ഞുചേരുകയല്ലേ
എന്റെ ജീവിതസാഗരമെല്ലാം എന്റെ ജീവിത സാഗരമെല്ലാം