നിനക്ക് വേണ്ടി
കവിത…….
ലിതി ജീവരാജൻ
അരിമുല്ല പൂവേ നിൻ മുട്ടുകൾ
വിരിയുന്ന നേരം
നിൻ സുഗന്ധം
എന്നിലേയ്ക്ക് ആവാഹിക്കുന്നു
നിന്നിലേയ്ക്കലിയുവാൻ ഞാൻ എത്ര യുഗങ്ങൾ താണ്ടണം
എന്നില്ലേക്ക് നീ വരില്ലേ
നിൻ സൗരഭ്യം നുകരുവാൻ ഞാൻ കാത്തിരിക്കുന്നു
എൻപ്രാണൻ പോകുവാൻ
നേരത്ത് നീ എൻ ചാരേ വരുമോ
നീർകണങ്ങൾ എന്നിൽ
ചൊരിയുവാൻ ഞാൻ കാതോർക്കുന്നു
നിനക്ക് വേണ്ടി