ദൈവ ദൂതൻ.
.
(രചന: ഷീല. മാലൂർ)
കവിത
അവളൊരു ലോലഹൃദയയാണെങ്കി
ലവൾക്കായാരിലും സ്നേഹ കരുതലുണരുമൊ.
അവൾക്കാവതല്ലീ കലപില കാലത്തിൻ
അഹം മൂടി മറച്ച് പുഞ്ചിരിക്കാൻ.
ഏകയാണെങ്കിലും മുൻ പിൻ നോക്കാതെ
ഏതു സന്ദർഭത്തിലുമേതു കാര്യത്തിലും
ഏതു കളത്തിലും തുനിഞ്ഞിറങ്ങീടാൻ
ലോല ഹൃദയേ നിനക്കാവതുണ്ടോ…
വിശന്ന വയറിനു അന്നമേകുന്ന പോൽ
വഴികാട്ടിയാകുന്നോർ ദൈവ തുല്യം.
വിതറി നനയിക്കാം തേനൂറും വാക്കുകളാൽ
വിരഹങ്ങൾ വിടവിട്ട ഹൃദയ ഭിത്തികൾ.
ഔദാര്യമാരിൽ നിന്നാശിക്കാത്തവൾ
ഔചിത്യം നിന്നിലെന്തെ കണ്ടുപോയി.
കാൽപ്പാദങ്ങളാൽ ചവിട്ടിയുടച്ചടുത്ത
ദൂരത്തിലും
കഷ്ടങ്ങൾ വീണ്ടും ഞാനെറിഞ്ഞുവൊ
നിന്നിൽ.
തെറ്റു കുറ്റങ്ങൾ പറഞ്ഞു തീർത്താലും
തെളിഞ്ഞീടും മായാതെ ഹൃത്തിലെന്നും.
ഇരു കൈകൾ കൂപ്പിയിനി
മാപ്പ് ചോദിക്കാം
ഇരു പാദം കൈതൊട്ടു വന്ദിച്ചീടാം.
വഴികാട്ടി തന്നവർ, ഉപകാരിയായവർ
വെളിച്ചത്തിൻ വിളക്കായ് തെളിഞ്ഞു കണ്ടീടാം.
മങ്ങാതെ, മായാതെയെന്നുള്ളം ചുമന്നീടും
ദൈവദൂതനാം നിൻ മന:സാക്ഷ്യമെന്നും.