BreakingExclusiveKeralaOthers

സ്വവർഗാനുരാഗ സിനിമയ്ക്കു പുരസ്‌കാരം. വിമർശനവുമായി (കെസിബിസി)

കൊച്ചി: മമ്മൂട്ടി ചിത്രം ‘കാതല്‍ ദ കോറി’ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയതിൽ വിമർശനവുമായി കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി) ജാഗ്രതാ കമ്മീഷൻ. സ്വവർഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു സിനിമയ്ക്കു മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.

കാതൽ ഒരു പ്രൊപ്പഗണ്ട സിനിമയാണെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ സർക്കാർ ആ സിനിമയ്ക്ക് ഏറ്റവും ഉയർന്ന അംഗീകാരം നൽകിയിരിക്കുന്നതിനെ കാണേണ്ടത്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോൾ അവാർഡുകൾ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ലെന്നും കമ്മീഷൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *