അരവിന്ദ് കേജ്‌രിവാൾ നാളെ ജയിലിലേക്ക്
കേജ്‌രിവാളിന്റെ ഹർജിയിൽ വിധി പറയുന്നത് ഡൽഹി റൗസ് അവന്യൂ കോടതി ജൂൺ അഞ്ചിലേക്ക് മാറ്റി .
ന്യൂഡൽഹി : മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജിയിൽ വിധി പറയുന്നത് ഡൽഹി റൗസ് അവന്യൂ കോടതി ജൂൺ അഞ്ചിലേക്ക് മാറ്റി . ഇതോടെ നാളെ തന്നെ (ജൂൺ 2ന്) കേജ്‌രിവാളിന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ജൂൺ ഒന്നു വരെയാണ് കേജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്.
ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടുള്ള കേജ്‌രിവാളിന്റെ അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്ട്രി വിസമ്മതിച്ചതിനെത്തുടർന്നു വിചാരണക്കോടതിയെ സമീപിക്കുകയായിരുന്നു. സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയിൽ അപേക്ഷ നൽകണമെന്ന് ഇടക്കാല ജാമ്യം നൽകിയുള്ള ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് റജിസ്ട്രി അപേക്ഷ നിരസിച്ചത്.