BreakingKeralaOthers

വൻ പ്രഖ്യാപനങ്ങൾ ഇല്ലാതെ ബജറ്റ്

തിരുവനന്തപുരം :രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

ഭൂനികുതി അമ്പത് ശതമാനം ഉയർത്തുമെന്നും ഇതിലൂടെ നൂറ് കോടി വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി കെ.എൻ വേണുഗോപാൽ. 2025 ബജറ്റ് അവതരണവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂമിയുടെ മൂല്യവും അതിന്റെ വരുമാന സാധ്യതകളും പതിന്മടങ് വർദ്ധിച്ചു. ഇപ്പോൾ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി തികച്ചും നാമമാത്രമാണ്. ഭൂമിയിൽ നിന്ന് സർക്കാരിനുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള ഭൂനികുതി സ്ലാബുകളുടെ നിരക്കുകൾ 50 ശതമാനം വർദ്ധിപ്പിക്കുകയാണ്. ഇതിലൂടെ പ്രതിവർഷം 100 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു- മന്ത്രി പറഞ്ഞു

‘2023- 2024 വർഷത്തെ സർക്കാർ ഭൂമിയുടെ പാട്ടം 445.39 കോടി രൂപയാണ്. ആകെ പിരിച്ചെടുക്കാനായത് 9.18 കോടി രൂപ മാത്രമാണ്. പാട്ടനിരക്ക് കൂടുതലാണെന്നാണ് വിമർശനം. ബിസിനസ് എളുപ്പമാക്കുന്നതിനും സംരംഭകത്ത്വ വികസനത്തിന്റെയും ഭാഗമായി പാട്ടനിരക്കുകൾ യുക്തിപൂർവമാക്കേണ്ടതിന്റെ ആവശ്യകത സർക്കാർ മനസിലാക്കുന്നു. കമ്പോള വിലയ്ക്ക് പകരം സമീപ സമാന വിലയുടെ ന്യായ വില കണക്കിലെടുത്ത് പാട്ട നിയമം ആവിഷ്കരിക്കുകയും പാട്ടനിരക്കുകൾ യുക്തിസഹമാക്കുകയും ചെയ്യും. കുടിശ്ശികയുള്ള പാട്ടം ഈടാക്കുന്നതിലേക്ക് ഒറ്റത്തവണ തീർപ്പാക്കൽ നടപടികളിലേക്ക് കടക്കുന്നതാണ്’- കെ.എൻ വേണുഗോപാൽ വ്യക്തമാക്കി

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ നടപ്പാക്കും.

ഗ്രീൻ ഹെെഡ്രജൻ വാലി- നാളെയുടെ ഇന്ധനം എന്ന് കരുതുന്ന ഹെെഡ്രജൻ നിർമാണത്തിനായി കേരളവും തയാറാകുന്നു. ഇതിനായി സ്വകാര്യ-പൊതുമേഖലാ കമ്പനി നിർമിക്കും. ബജറ്റിൽ 5 കോടി വകയിരുത്തി.
ഹെെദരാബാദിൽ കേരളാ ഹൗസ് സ്ഥാപിക്കും
കാലപ്പഴക്കം ചെന്ന സർക്കാർ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി വകയിരുത്തി.
കെ ഹോംസ്-കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന ടൂറിസം മേഖലയിൽ വീടുകൾ ഉപയോഗിക്കാനുള്ള പദ്ധതി ആരംഭിക്കും
കേരളം ഹെൽത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി വകയിരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു
സീ പ്ലെയിൻ, ഹെലികോപ്റ്റർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പദ്ധതി -20 കോടി രൂപ വകയിരുത്തി
കേരളവുമായുള്ള പ്രവാസികളുടെ ബന്ധം മെച്ചപ്പെടുത്താൻ ലോക കേരള കേന്ദ്രം തുടങ്ങും.
കേരളത്തിലെ മുതിർന്ന പൌരന്‍മാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധയിടങ്ങളിൽ ഓപ്പൺ ജിം തുടങ്ങാൻ 5 കോടി രൂപ വകയിരുത്തും

തിരൂർ തുഞ്ചൻ പറമ്പിന് സമീപം എംടി വാസുദേവൻ നായർക്ക് സ്മാരകം നിർമിക്കും. ഇതിനായി 5 കോടി വകയിരുത്തി

ദേശിയപാതയുടെ വികസനം 2025 അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. ഇതിലേക്ക് കിഫ്ബിയിൽ നിന്നും പണം നൽകിയെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം തടയാൻ 50 കോടി വകയിരുത്തി

Leave a Reply

Your email address will not be published. Required fields are marked *