കേരള കോൺഗ്രസ് യുഡിഎഫിന്റെ നട്ടെല്ല് : ചാണ്ടി ഉമ്മൻ
കോട്ടയം : പുതുപ്പള്ളി അസംബ്ലി തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും കേരള കോൺഗ്രസ് അടക്കമുള്ള ഘടക കക്ഷികൾ തെരഞ്ഞെടുപ്പ് വിജയത്തിനായി നിസ്വാർത്ഥമായി നൽകുന്ന സേവനത്തെ ഒരിക്കലും വിസ്മരിക്കില്ലെന്നും,ചാണ്ടി ഉമ്മൻ.
കേരള കോൺഗ്രസ് യുഡിഎഫിന്റെ നട്ടെല്ല് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്റെ പിതാവും പി ജെ ജോസഫും കേരളാ കോൺഗ്രസുമായി വർഷങ്ങളായുള്ള ആത്മബന്ധം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിന്റെ പോഷക സംഘടനകളുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനായി കേരളാ കോൺഗ്രസ് സംസ്ഥന കമ്മറ്റി ഓഫീസി ചേർന്ന കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു