BreakingKeralaPolitics

ദുരിതം വയനാടിനും ആശ്വാസം സർക്കാരിനും മാത്രം.കേരളാ കോൺഗ്രസ് നേതാവ് അപു ജോൺ ജോസഫ്.

തൊടുപുഴ : വയനാട്‌ ദുരന്തത്തിന്റെ സർക്കാർ അവതരിപ്പിച്ച പുതിയ കണക്കുകൾ ദുരിതം വായനാടിനും ആശ്വാസം സർക്കാരിനും മാത്രമാണെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.

മൃതദേഹം സംസ്‌കരിക്കാൻ തലയൊന്നിന് 75000 രൂപാ ചിലവായെന്ന കണക്കുകൾ പ്രബുദ്ധ കേരളത്തെ നോക്കി ഇളിക്കുകയാണെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.മൃതദേഹത്തിൽ പുതപ്പിക്കാനുള്ള വെള്ള തുണി ടെക്സ്റ്റയിൽ മില്ലുകാരും ;പ്രമുഖ തുണിക്കടക്കാരും സൗജന്യമായി നൽകിയപ്പോൾ;ജെ സി ബി ഓണേഴ്‌സ് അസോസിയേഷൻ ജെ സി ബി കളും സൗജന്യമായി നൽകി.സൗജന്യ ഭക്ഷണവും തുണിയും കുന്നു കൂടിയിട്ടും അതിനൊക്കെ കോടികൾ ചിലവിനത്തിൽ എഴുതിയെടുത്ത് പുര കത്തുമ്പോൾ വാഴ വെട്ടുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്നുള്ളതാണ് കാണിക്കുന്നത്. ലോകത്തെങ്ങുമുള്ള മലയാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്ത പണം കോർഡിനേറ്റ് ചെയ്യാൻ ഏൽപ്പിച്ചതാകട്ടെ വിവാദ നായകനായ ഐ പി എസ് ആഫീസറെയാണ്. വിവിധ സംസ്ഥാനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകകൾ എന്ത് ചെയ്‌തെന്നും ജനങ്ങളെ അറിയിക്കണമെന്നും അപു ജോൺ ജോസഫ് പറഞ്ഞു .വയനാട്‌ ദുരന്തത്തിന്റെ പേരിൽ ഓണാഘോഷം മാറ്റി വെച്ചവർ തന്നെ വയനാട് ദുരന്തം ആഘോഷിക്കുകയാണെന്നും അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *