KeralaPolitics

പി ജെ ജോസഫ് കളം വിടുന്നു

തൊടുപുഴ: അരനൂറ്റാണ്ടുകാലം നീണ്ട പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പിൻവാങ്ങുന്നു.കർഷകരുടെ പ്രശ്നങ്ങളിൽ മുന്നിട്ട് പ്രവർത്തിച്ച അപൂർവ്വം നേതാക്കളിൽ ഒരാളാണ് പി ജെ.തൊടുപുഴയിൽ പി ജെ ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി മത്സരിക്കുന്ന 8 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പി ജെ ജോസഫ് പ്രഖ്യാപിച്ചു. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്.

കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *