ജോസ് കെ മാണി യുടെ രാഷ്ട്രീയം അവസാനത്തിലേക്കോ?
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
കോട്ടയം, പാർലിമെന്റ് തെരഞ്ഞെടുപ്പു റിസൾട്ട് വരുന്നതും കാത്തിരിക്കുകയാണ് കേരളത്തിൽ കേരള കോൺഗ്രസുകാർ. തോൽക്കുന്ന കേരള കോൺഗ്രസ് ചരിത്രത്തിലേക്ക് വഴി മാറും. തൊടുപുഴ, ഇടുക്കി അപ്പുറം കാര്യമായ സ്വാധീനമില്ലാത്ത ജോസഫ് കേരള യെ കോട്ടയത്തു കൊണ്ട് വന്നത് തന്നെ പരസ്പരം തല്ലി അവസാനിക്കാൻ ആയിരുന്നു. മിക്കവാറും ചാഴികാടൻ തോൽക്കുകയും ജോസ് മോന്റെ രാജ്യസഭ മെമ്പർ സ്ഥാനം തീരുകയും ചെയ്യുന്നതൊടെ കേരളത്തിൽ ഒരു പാർട്ടി കൂടി നാമ മാത്രയാകും.ജെ ഡി എസ്, എൻ, സി. പി എന്നിവയുടെ കൂടെ ഒരു പാർട്ടി കൂടെ ഉണ്ടാവും. കേരള കോൺഗ്രസ് തകർച്ച മദ്ധ്യ കേരളത്തിൽ കോൺഗ്രസ്, സിപിഎം, ബിജെപി പാർട്ടികൾക്കു ഗുണം ചെയ്യും. അതോടൊപ്പം ഈർക്കിൽ പാർട്ടി കളുടെ ശല്യം കുഞ്ഞു കിട്ടും.