KeralaPolitics

നിയമസഭയുടെ സമ്മേളനം ഇന്ന് മുതൽ പുനരാരംഭിക്കും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയവും കരുവന്നൂരിൽ ഇ.ഡി. അന്വേഷണവുമടക്കം സർക്കാരിനെതിരേ ഉപയോഗിക്കാനുള്ള ആയുധങ്ങൾ പ്രതിപക്ഷത്തിന് ആവോളമുള്ള ഘട്ടത്തിൽ നിയമസഭാസമ്മേളനം ആവേശമാകും.

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് മുതൽ പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിനെ തുടർന്ന് സഭ താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് സഭ പുനരാരംഭിക്കുന്നത്. അതേ സമയം പുതുപ്പള്ളി നൽകിയ വമ്പൻ ഭൂരുപക്ഷത്തിന്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തുക.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയവും കരുവന്നൂരിൽ ഇ.ഡി. അന്വേഷണവുമടക്കം സർക്കാരിനെതിരേ ഉപയോഗിക്കാനുള്ള ആയുധങ്ങൾ പ്രതിപക്ഷത്തിന് ആവോളമുള്ള ഘട്ടത്തിൽ നിയമസഭാസമ്മേളനം ആകാംക്ഷയുടെ മുൾമുനയിലാണ് . മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യകമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയതായുള്ള വിവാദം പ്രതിപക്ഷം സഭയിൽ ഉയർത്തുമോയെന്നാണ് പ്രധാനചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *