സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച നടനായി പൃഥ്വിരാജ് സുകുമാരൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുളള പുരസ്ക്കാരം ഉർവശിയും ബീന ആർ ചന്ദ്രനും പങ്കിട്ടു.
തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ വെച്ചാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി പൃഥ്വിരാജ് സുകുമാരൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുളള പുരസ്ക്കാരം ഉർവശിയും ബീന ആർ ചന്ദ്രനും പങ്കിട്ടു. കാതലാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ബ്ലെസ്സി തിരഞ്ഞെടുക്കപ്പെട്ടു