വയനാട് ഉരുൾപൊട്ടൽ : സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്.
വയനാട്: വയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. “ഇത് പ്രാദേശിക രാഷ്ട്രീയക്കാരുടെ അനധികൃത മനുഷ്യവാസത്തിന്, നിയമവിരുദ്ധമായ സംരക്ഷണമാണ് സർക്കാർ നൽകുന്നത് . ടൂറിസത്തിൻ്റെ പേരിൽ പോലും അവർ ശരിയായ സോണുകൾ ഉണ്ടാക്കുന്നില്ല. ഈ പ്രദേശത്തിൻ്റെ കയ്യേറ്റം അനുവദിച്ചു.” വയനാട്ടിലേത് മനുഷ്യനിർമിത ദുരന്തമാണോ എന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശം അത്യന്തം സെൻസിറ്റീവായ പ്രദേശമാണെന്നും മുൻ വനം ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും യാദവ് പറഞ്ഞു.
” സംസ്ഥാന സർക്കാറിന്റെ നടപടി തീർത്തും തെറ്റാണെന്ന് തോന്നുന്നു. പ്രാദേശിക ഭരണകൂടത്തിൻ്റെ സംരക്ഷണത്തിൽ നിയമവിരുദ്ധമായ മനുഷ്യവാസവും അനധികൃത ഖനന പ്രവർത്തനവും നടന്നിട്ടുണ്ട്. ഇത് വളരെ ലജ്ജാകരമാണ്. അവർ പ്രകൃതിയെയും മനുഷ്യജീവനെയും സംരക്ഷിക്കണം.”കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു