BreakingExclusiveKeralaOthersPolitics

കേരളത്തിൽ നടക്കുന്നത് മാധ്യമ ഭീകരത. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി.

പയ്യാമ്പലം : കേരളത്തിൽ നടക്കുന്നത് മാധ്യമ ഭീകരതയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി.
കമ്യൂണിസ്റ്റ് പാർട്ടി ആദ്യകാല നേതാവായിരുന്ന അഴീക്കോടൻ രാഘവൻ്റെ അൻപത്തിമൂന്നാം രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ..മത്സര ബുദ്ധിയോടെ വാർത്തകൾക്ക് റേറ്റിംഗ് ഉണ്ടാക്കാനാണ് ദൃശ്യമാധ്യമങ്ങൾ ശ്രമിക്കുന്നത്. വ്യാജ വാർത്തകൾ നൽകിയതിന് ശേഷം അബദ്ധം പറ്റിയെന്ന് നിർവ്യാജം പറയുകയാണ്. സത്യം അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം മാത്രമേ എന്തു സംഭവത്തിലും നടപടി സ്വീകരിക്കുകയുള്ളൂവെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *