ഇടത് സ്ഥാനാർത്ഥികൾക്ക് എതിരില്ലാതെ ജയം.
കണ്ണൂർ: ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി ഇടത് സ്ഥാനാർത്ഥികൾക്ക് എതിരില്ലാതെ ജയം. തളിയിൽ, കോടല്ലൂർ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ലാതായി

