BreakingLOCALPolitics

ആരോഗ്യം,ഗതാഗതം, വിദ്യാഭ്യാസം,വനം മാറിയേക്കും

ഗണേഷ് കുമാർ വനം വകുപ്പിന് വേണ്ടി ശക്തമായി രംഗത്ത്.അതിനിടെ വീണ ജോർജിനെ ആരോഗ്യ വകുപ്പിൽ നിന്ന് മാറ്റാൻ സാധ്യതയേറി

തിരുവനന്തപുരം :മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍.മന്ത്രിസ്ഥാനത്തിന് വേണ്ടി ശക്തമായ അടിയൊഴുക്കുകൾ നടക്കുന്നതായി സൂചന. ഗണേഷ് കുമാർ വനം വകുപ്പിന് വേണ്ടി ശക്തമായി രംഗത്തുണ്ട്.അതിനിടെ വീണ ജോർജിനെ ആരോഗ്യ വകുപ്പിൽ നിന്ന് മാറ്റാൻ സാധ്യതയേറി.ഗതാഗത, വിദ്യാഭ്യാസ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തി.

അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *