പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ ചരിത്രനേട്ടവുമായി കേരളം
കൊച്ചി: രാജ്യത്ത് ഏറ്റവുമധികം പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമെന്ന നേട്ടം കേരളത്തിന്. ഉത്തർപ്രദേശ് പോലെയുള്ള വലിയ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. നിലവിൽ കേരളത്തിൽ 99 ലക്ഷത്തിലേറെ പാസ്പോർട്ട് ഉടമകളുണ്ട്. നാല് കോടിയാണ് കേരളത്തിലെ ജനസംഖ്യ.
അതേസമയം 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 88 ലക്ഷം പേർക്കാണ് പാസ്പോർട്ടുള്ളത്. 13 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയിൽ 98 ലക്ഷം പേർക്ക് പാസ്പോർട്ടുണ്ട്. കേരളത്തിന് പിന്നിൽ രണ്ടാമതാണ് മഹാരാഷ്ട്ര.
അമേരിക്ക പോലെയുള്ള രാജ്യങ്ങളിലേക്ക് ഏറ്റവുമധികം പേർ കുടിയേറുന്ന പഞ്ചാബിൽ 70.14 ലക്ഷം പാസ്പോർട്ട് ഉടമകളാണുള്ളത്.