കേരള യൂണിവേഴ്സിറ്റി കെ.എസ്. യു. അട്ടിമറി വിജയം.
തിരുവനന്തപുരം : ഇന്ന് നടന്ന കേരള യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ നടന്നത് പോലെ അട്ടിമറി വിജയമാണ് കെ എസ് യു വിനു ലഭിച്ചത്. തിരുവനന്തപുരം മാർ ഇവനിയോസ് കോളേജ് യൂണിയൻ 24 വർഷത്തിന് ശേക്ഷം കെ എസ് യു തിരിച്ചു പിടിച്ചു. മുഴുവൻ സീറ്റുകളിലും കെ എസ് യു തന്നെ തെരെഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ലോ കോളേജും കെ എസ് യു ജയിച്ചു. തെരഞ്ഞെടുപ്പു നടന്ന 70കോളേജുകളിൽ നെടുമങ്ങാട് കോളേജ് ഉൾപ്പെടെ നിരവധി കോളേജുകൾ കെ എസ് യു വിലേക്ക് ചുവട് മാറി. എന്നാൽ ഭൂരിപക്ഷം കോളേജുകൾ എസ് എഫ് ഐ യുടെ കൂടെ തന്നെയാണ്. എന്നാൽ പതിറ്റാണ്ടുകളായി എസ് എഫ് ഐ യുടെ കൈ വശമിരുന്ന യൂണിയനുകൾ ആണ് ഇത്തവണ അവർക്ക് നഷ്ടമായത്.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)