കേരള യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
നെടുംകുന്നം : 1947 ആഗസ്റ്റ് 14-ാം തീയതി അർദ്ധരാത്രി സ്വാതന്ത്ര സമര സേനാനികൾ നട്ടുപിടിപ്പിച്ച നെടുംകുന്നം മാർക്കറ്റിലെ ആൽമരച്ചുവട്ടിലുള്ള കൊടിമരത്തിൽ കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി അംഗം എൻ. അജിത് മുതിരമല ദേശീയ പതാക ഉയർത്തി. കേരള യൂത്ത് ഫ്രണ്ട് നെടുംകുന്നം മണ്ഡലം പ്രസിഡന്റ് സിജോ പി ജേക്കബ് അഡ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ: പിസി മാത്യു സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജമ്മ രവീന്ദ്രൻ, ബീന വർഗീസ്, ജോസഫ് ദേവസ്യ, ബാബു ജോൺസൺ കോശി, ജോബിസ് കിണറ്റിങ്കൽ, സി റ്റി മജീദ് റാവുത്തർ, ജോബി പതാലിൽ,അനയ് അഭിലാഷ്, സദാശിവൻ ചെറുകര പൊയ്കയിൽ, ജിനു സേവ്യർ,ഷിന്റോ ഇടശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു. മധുര വിതരണവും നടത്തി.

