BreakingHealthKeralaLOCAL

അറുപതാം വയസില്‍ സ്വന്തം മകന് തന്റെ വൃക്ക ദാനം ചെയ്ത അമ്മ നൂറാം വയസില്‍ വിടവാങ്ങി

തിരുവനന്തപുരം: അറുപതാം വയസില്‍ സ്വന്തം മകന് തന്റെ വൃക്ക ദാനം ചെയ്ത അമ്മ നൂറാം വയസില്‍ വിടവാങ്ങി. കഴക്കൂട്ടം പുത്തന്‍തോപ്പില്‍ ഗ്രീന്‍ലാന്‍ഡിലെ പരേതനായ ആന്‍റണിയുടെ ഭാര്യ മേരി ഗ്രേസ് ആന്‍റണിയാണ് അവയവദാന ശസ്ത്രക്രിയകള്‍ അത്ര സാധാരണമല്ലാതിരുന്ന 1982 കാലത്ത് ഈ സത്പ്രവര്‍ത്തിക്ക് തയാറായത്.

മേരിയുടെയും ആന്‍റണിയുടെയും ആറുമക്കളില്‍ ഇളയവനായ സിറിള്‍ ആന്‍റണിയുടെ വൃക്കകള്‍ തകരാറിലാകുകയും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഏക പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് അറുപതുകളിലേക്ക് കടന്ന മേരി ഗ്രേസ് മകന് വൃക്ക നല്‍കിയത്. എന്നാല്‍ എട്ട് മാസക്കാലം മാത്രമേ അമ്മയുടെ വൃക്ക സിറിലിന്‍റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളു

Leave a Reply

Your email address will not be published. Required fields are marked *