മന്ത്രിയാകാൻ ജീവിതകാലം മുഴുവൻ കാത്തിരിക്കാൻ കഴിയില്ല. തോമസ് കെ തോമസ്(MLA)
മന്ത്രിസ്ഥാനത്തിനുള്ള തന്‍റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം . മന്ത്രി ആവുകയോ ആകാതെയോ ഇരിക്കാം, എന്നാൽ ഒരാളെ ഇങ്ങനെ അപമാനിക്കാൻ പാടുണ്ടോ. തന്നെ തകര്‍ക്കാൻ ശ്രമിക്കുകയാണ്.
തിരുവനന്തപുരം : മന്ത്രിയാകാൻ ജീവിതകാലം മുഴുവൻ കാത്തിരിക്കാൻ കഴിയില്ലെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. മന്ത്രിസ്ഥാനത്തിനുള്ള തന്‍റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദേഹം പറഞ്ഞു. മന്ത്രി ആവുകയോ ആകാതെയോ ഇരിക്കാം, എന്നാൽ ഒരാളെ ഇങ്ങനെ അപമാനിക്കാൻ പാടുണ്ടോ തന്നെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്നും താൻ ഒരു ഒരു ബോൺ എഗെയിൻ ക്രിസ്റ്റ്യൻ ആണെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.
തനിക്ക് ഇനി ആകെ ഒരു വർഷവും ഏഴുമാസമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 67 കാരനായ തോമസ് കെ തോമസ് തന്റെ സഹോദരൻ തോമസ് ചാണ്ടിയുടെ പിൻഗാമിയായി 2021 ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.എന്‍റെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം എന്താണെന്ന് അറിയില്ല.എന്‍റെ പേരിൽ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ല. . എനിക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടോയെന്ന് ജനമാണ് പറയേണ്ടത്. മന്ത്രി സ്ഥാനം വൈകാൻ പാടില്ല’, തോമസ് കെ തോമസ് പറഞ്ഞു.