കുവൈത്തിൽ വ്യാജമദ്യദുരന്തം
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വ്യാജമദ്യദുരന്തം.വ്യാജമദ്യം കഴിച്ച് മലയാളികളടക്കം 10 പേർ മരിച്ചതായി സൂചന . മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. നിർമാണത്തൊഴിലാളികൾക്കിടയിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണു സൂചന. ഫർവാനി, ആദാൻ ആശുപത്രികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. പലർക്കും കാഴ്ച നഷ്ടമായെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.

