ലാമ്പ് ലൈറ്റണിങ് സെറിമണി
തൊടുപുഴ : അൽ അസ്ഹർ സ്കൂൾ ഓഫ് നഴ്സിങ്ങിലെയും ,കോളെജ് ഓഫ് നഴ്സിങ്ങിലെയും വിദ്യാർഥികളുടെ ലാമ്പ് ലൈറ്റ്നിങ് സെറിമണി കോളജ് ക്യാമ്പസിൽ വച്ച് നടന്നു ,അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ശ്രീ കെ.എം.മൂസ അധ്യക്ഷത വഹിച്ച ചടങ്ങ് ദേവികുളം എം.എൽ.എ അഡ്വ. എ. രാജ ഉത്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ:വത്സമ്മ ജോസഫ് .മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ:സന്ധ്യ .ജി.ഐ,മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്പറൈൻഡന്റ് ശ്രീ സലീനമോൾ ഹലീൽ.എന്നിവർ സംസാരിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ: ബീന.എൻ സ്വാഗതവും അസി പ്രഫ : ജിഷ കെ ജോസ്ഫ് നന്ദിയും പറഞ്ഞു.