BreakingCrimeEditorialKeralaOthers

കെട്ടിക്കിടക്കുന്ന പോക്സോ കേസുകൾ 8506

പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

എറണാകുളം : പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു.കേരളത്തിൽ കോടതികളുടെ പരിഗണനയിലുള്ള പോക്സോ കേസുകളുടെ എണ്ണം 8506 ആണ്.പിഞ്ചു കുഞ്ഞുങ്ങൾക്കെതിരെയുള്ള കേസുകൾ ഉൾപ്പെടെയാണിത്.ആലുവ കേസിന്റെ പശ്ചാത്തലത്തിൽ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യംവീണ്ടും സജീവമാവുകയാണ്. 5വയസ്സുള്ള കുട്ടിക്കെതിരെ നടന്ന അതിക്രൂരവും പൈശാചികവുമായ ക്രൂരകൃത്യത്തിന് അതിവേഗ കോടതി തൂക്കുകയർ തന്നെ വിധിക്കുകയായിരുന്നു.പോക്സോ കുറ്റക്കാരാകുന്നവർക്കെതിരെയുള്ള മാതൃകാപരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്.പോക്സോ പ്രതികൾക്ക് അതിവേഗം ശിക്ഷ വിധിക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ കുറയാൻ ഇടയാക്കുമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ1306.ഏറ്റവും കുറവ് വയനാട്ടിൽ 173

Leave a Reply

Your email address will not be published. Required fields are marked *