മലയാളി ശരിക്കും ആഘോഷിച്ചു.
സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധനയെന്ന് റിപ്പോർട്ട്.
എറണാകുളം : ക്രിസ്മസും പുതുവർഷവും മലയാളി ശരിക്കും ആഘോഷിച്ചതിൻ്റെ കണക്കുകൾ പുറത്തുവിട്ട് ബിവറേജസ് കോർപ്പറേഷൻ. സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധനയെന്ന് റിപ്പോർട്ട്.
ഇന്നലെ വരെ മാത്രം 712. 96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയം 697.05 കോടിയുടെ മദ്യമാണ് വിറ്റത്. അതേസമയം ഏറ്റവും കൂടുതൽ മദ്യം വിറ്റ ബെവ്കോ ഔട്ട്ലെറ്റിലും മാറ്റം ഉണ്ടായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് എറണാകുളം പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്.