ചാലക്കുടിയിൽ മഹാനടൻ സ്ഥാനാർഥിയായേക്കും.
എറണാകുളം :അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ മലയാളത്തിന്റെ മഹാനടനുമുണ്ടെന്ന് സൂചന. കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിൽ ഒന്നായ ചാലക്കുടി ഇന്നസെന്റ് മത്സരിച്ചപ്പോഴാണ് മുൻപ് ഇടതുപക്ഷത്തിനൊപ്പം നിന്നിട്ടുള്ളത്. രാഷ്ട്രീയത്തിന് അതീതമായി കലാകാരന്മാരെ ചാലക്കുടി മണ്ഡലം ഉൾക്കൊള്ളും എന്ന തിരിച്ചറിവിലാണ് സിപിഎം ചാലക്കുടിയിൽ സൂപ്പർതാരത്തെ പരിഗണിക്കുന്നത്. ഇന്നസെന്റ് പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു മത്സരിച്ചത്.