BreakingCrimeKeralaOthers

അര്‍ജുൻ്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി.

ചേവായൂര്‍: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ ട്രെക്ക് ഡ്രെെവർ അര്‍ജുൻ്റെ കുടുംബം തങ്ങള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ജുന്റെ അമ്മ നടത്തിയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച രണ്ട് യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയാണ് കുടുംബം ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അമ്മയുടെ സഹോദരിയുടെ ശബ്ദം സോഷ്യല്‍ മീഡിയയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്. അര്‍ജുന്റെ അമ്മ രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ചയ്ക്കെതിരെ വൈകാരികമായി സംസാരിച്ചതോടെയാണ് ഒരുവിഭാഗം ഇവര്‍ക്കെതിരെ തിരിഞ്ഞത്.

സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തെരച്ചിൽ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *