BreakingKeralaPolitics

കേരള കോൺഗ്രസ്‌ പാർട്ടികൾ അവസാനിക്കുന്നു

കോട്ടയം : ഒരു കാലത്ത് കേരള രാഷ്ട്രീയമെങ്ങനെചലിക്കണമെന്ന് തീരുമാനിച്ചിരുന്നത് മുസ്ലിം ലീഗ്, കേരള കോൺഗ്രസ്‌ പാർട്ടികൾ ആയിരുന്നു. ലീഗ് ആകെ മെലിഞ്ഞു. കേരള കോൺഗ്രസ്‌ പാർട്ടികൾ ഏതാണ്ട് ഇല്ലാതായി കൊണ്ടിരിക്കുന്നു. പാലാ എന്നത് ഒരു കാലത്ത് കത്തോലിക്കരുടെയും കേരള കോൺഗ്രസിന്റെയും ആസ്ഥാനമായിരുന്നു. ഇന്ന് അത് രണ്ടും സ്വന്തം കയ്യിലിരിപ്പ് കൊണ്ട് രണ്ടു കുട്ടർക്കും നഷ്ടമായി കഴിഞ്ഞു. ആർ എസ് എസിന്റെ സംരക്ഷണം വേണ്ടി വന്നു ബിഷപ്പ് ഹൌസിന് എന്നത് എല്ലാവർക്കുമറിയാം. അത് പോലെ പാലാ നിയോജകമണ്ഡലം കേരള കോൺഗ്രസിന് നഷ്ടമായി, കൂടാതെ പാലാ നഗരസ്ഭ സിപിഎം ഭരണത്തിൽ ആയി. അടുത്ത പാർലിമെന്റ് തെരഞ്ഞെടുപ്പു കഴിയുന്നത്തോടെ ജോസിന്റെ കേരള കോൺഗ്രസിന് പാർലിമെന്റ് അംഗം ഇല്ലാതാവും. കേരള കോൺഗ്രസ്‌ ജെ യുടെ കാര്യവും ഇത് തന്നെ. അനാരോഗ്യo മൂലം ജോസഫ് ഇപ്പോൾ പൊതുരംഗത്തു വരുന്നില്ല. അദ്ദേഹത്തിന്റെ മകനെ പാർട്ടിയുടെ തലപ്പത്തു കൊണ്ട് വരാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടു കേരള കോൺഗ്രസ്‌ന്റെയും അണികൾ കോൺഗ്രസ്‌, സിപിഎം പാർട്ടികളിൽ എത്തിക്കഴിഞ്ഞു. ചരിത്രത്തിൽ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തിയിട്ടും പക കുറയാതെ കഴിയുകയാണ് ഇരു പാർട്ടികളും.

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *