BreakingExclusiveKeralaOthers

ജോലി ഭാരം കൊണ്ട് പൊരുതി മുട്ടുന്ന LSGD.

തിരുവനന്തപുരം : പ്രാദേശിക ഭരണ സംവിധാനത്തിന്റെ നിർമാണപ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്നത് LSGD ആണ്. സംസ്ഥാനത്തു പലയിടത്തും ആവശ്യത്തിന് ജീവനക്കാരില്ലാതെ നട്ടം തിരിയുകയാണ്.LSGD. എ ഇ, ഓവർസിയർ തസ്തികയിൽ ഉള്ളവരാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്.. . ഒരു സൈറ്റിൽ പോകാൻ പലപ്പോഴും 15 കിമിവരെ ദൂരമുണ്ടാകും.ഉദ്യോഗസ്ഥക്ഷാമം പലയിടത്തും അതീവ രൂക്ഷമാണ്. എസ്റ്റിമേറ്റ് എടുക്കാനും, , വർക്ക് മേൽനോട്ടത്തിനും ഓവസിയർമാരുടെ എണ്ണം വളരെ കുറവാണ് .. ജോലി ഭാരം കൂടുന്നത് അനുസരിച്ച് സ്റ്റാഫ് പാറ്റേൺ പുതുക്കുന്നില്ല. സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്ന ആവശ്യം കുറേക്കാലമായി ശക്തമാണ്. തൊഴിൽ അവകാശങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന തൊഴിലാളി യൂണിയൻ നേതാക്കളും ഇതൊന്നും അറിഞ്ഞമട്ടില്ല. ..എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമുതൽ ബില്ല് എഴുതുന്നതുവരെ അധികജോലി ഭാരം കൊണ്ട് പൊറുതിമുട്ടുകയാണിവർ.സ്വന്തം കുടുംബം മറന്നു പോലും 24മണിക്കൂറും പലപ്പോഴും ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ. രാഷ്ട്രീയ ഇടപെടൽ കൂടാതെ മേലുദ്യോഗസ്ഥരുടെ ഇടപെടൽ വേറെയും. മുൻസിപ്പാലിറ്റികളിൽ നിർമാണ ജോലികൾ കൂടാതെ കെട്ടിട നിർമ്മാണ അപേക്ഷകളും പെടും , എല്ലാ പഞ്ചായത്തുകളും ഒരുപോലെ അല്ല…ചില മുനിസിപ്പാലിറ്റി കൾ പഞ്ചായത്തുകൾക്ക് തുല്യമാണ്…പക്ഷേ എല്ലാ സ്ഥലത്തും സ്റ്റാഫ് പാറ്റേൺ ഒന്നാണ്.ഒരു AE രണ്ട് ഓവർസീയർമാര്‍….ഭൂരിഭാഗം പഞ്ചായത്തുകളിലും എഞ്ചിനീയറിംഗ് വിംഗിനു ക്ലാർക്ക് ഇല്ല…. സ്റ്റാഫ്‌ പാറ്റേൺ കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല .പലപ്പോഴും.ഒരു അസിസ്റ്റന്റ് എഞ്ചിനീയർ ആണ് ഉണ്ടാവുക.കൂടുതൽ ജീവനക്കാരെ നിയമിക്കുക മാത്രമാണ് ഇതിന് ഏക പോംവഴി.അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർ തൊഴിൽ ഇല്ലാതെ അലയുമ്പോഴാണ് അധികജോലി ഭാരം അടിച്ചേൽപ്പിച്ച് ജോലി ചെയ്യേണ്ടി വരുന്ന ഒരു വിഭാഗം ജീവനക്കാർ സര്ക്കാർ ജോലിയെന്ന താൽപര്യമുള്ളത് കൊണ്ടും. ജീവിക്കാൻ വേറെ വഴി ഇല്ലാത്തതും കൊണ്ടുമാത്രം ജോലിയിൽ തുടരുന്ന ജീവനക്കാരാണധികവും.ഇതൊന്നും കൂടാതെ VEO മാരുടെ പ്രൊജക്ററ്റായ വീട് മൈൻറ്റന്റൻസിന്റെ വാലുയേഷൻ ഡ്യൂട്ടി യും ഇവർക്കുണ്ടാകും സർക്കാർ കെട്ടിടങ്ങളുടെ വാടക നിശ്ചയിക്കാന്‍, പിന്നെ സ്കൂൾ ഫിറ്റ്നസ് അങ്ങനെ നീണ്ടു കിടക്കുന്ന ലിസ്റ്റ് .. വർഷവസാനമാകുന്നത്തോടെ ഇനിയും ജോലിഭാരം കൂടും.

Leave a Reply

Your email address will not be published. Required fields are marked *