BreakingKeralaPolitics

പി ജെ ജോസഫിനെതിരേ അധിക്ഷേപ പരാമർശം.എം.എം മണിക്കെതിരെ വ്യാപക പ്രതിഷേധം

ഇടുക്കി : കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെതിരേ അധിക്ഷേപ പരാമർശവുമായി ഇടുക്കിയിലെ സി.പി.എം. നേതാവ് എം.എം. മണി നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിക്ഷേധം.തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ. ജോസഫെന്നും അദ്ദേഹം നിയമസഭയിൽ കാലുകുത്തുന്നില്ലെന്നും വോട്ടർമാർ ജോസഫിന്റെ വീട്ടിലേക്ക് മാർച്ച് നടത്തണമെന്നും ഇന്നലെ ഒരു പൊതുയോഗത്തിൽ മണി പ്രസംഗിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ
അധിക്ഷേപിച്ച നടപടിയില്‍ കേരള കോണ്‍ഗ്രസ് പ്രതിഷേധിച്ചു.കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ സീനിയര്‍ നേതാക്കളില്‍ ഒരാളുമായ പി.ജെ. ജോസഫ് എംഎല്‍.എ. യ്‌ക്കെതിരെ സി.പി.എം. നേതാവ് എം.എം. മണി എം.എല്‍.എ. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അപഹാസ്യമായ പ്രസംഗങ്ങളിലും പ്രസ്താവനയിലും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.
ഉന്നതരായ രാഷ്ട്രീയ നേതാക്കളെ വ്യക്തിഹത്യ നടത്തുന്ന എം.എം. മണിയുടെ തരംതാഴ്ന്ന നടപടി കേരള ജനം പുച്ഛിച്ചുതള്ളുമെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള പി.ജെ. ജോസഫ് എം.എല്‍.എ. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളോടപ്പമാണ് 1970 കളില്‍ കേരള നിയമസഭയിലേക്ക് കടന്നുവരുന്നത്. 50 വര്‍ഷത്തെ നിയമസഭാ പാരനമ്പര്യമുള്ള പി.ജെ. ജോസഫിനെ സമീപകാലത്ത് നിയമസഭയില്‍ എത്തിയ എം.എം. മണി ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത് മാന്യമായ നിയമസഭാ പാരമ്പര്യം തീരെകുറവായതുകൊണ്ടാണെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.
അവികസിത പ്രദേശമായിരുന്ന തൊടുപുഴ നിയോജകമണ്ഡലത്തെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടക്കുന്ന നിയമസഭാ മണ്ഡലം ആക്കിയത് പി.ജെ. ജോസഫ് എം.എല്‍.എ.യുടെ അശ്രാന്ത പരിശ്രമവും ദീര്‍ഘവീക്ഷണവും കൊണ്ടാണെന്നുള്ള വസ്തുത തൊടുപുഴയിലെ ജനങ്ങള്‍ക്ക് ഉത്തമ ബോദ്ധ്യമുള്ളതാണ്.
തൊടുപുഴ മണ്ഡലത്തെ വികസനത്തിന്റെ തൊടുപുഴയാക്കി മാറ്റിയ പി.ജെ. ജോസഫ് എം.എല്‍.എ. യെ നാടിന്റെ അനുഗ്രഹമായിട്ടാണ് മുഴുവന്‍ ജനങ്ങളും കാണുന്നത്. കേരളത്തിന്റെ രാഷ്ട്രീയ വേദികളെ മലിനമാക്കുന്ന നിലയില്‍ പിച്ചും പേയും വിളിച്ചുപറയുന്ന എം.എം. മണിയെപ്പോലുള്ളവരാണ് കേരള രാഷ്ട്രീയത്തിന്റെ ശാപമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി.

ഇടുക്കി ജില്ലയിലെ വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയപ്പോൾ പി ജെ ജോസഫ് എത്താതിരുന്നതാണ് മണിയെ പ്രകോപിപ്പിച്ചത്.

നിയമസഭയിൽ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ. കണക്ക് അവിടെയുണ്ട്.ചത്താലും കസേര വിടാത്ത ആളാണ്. മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങൾ നടത്തിക്കൊള്ളുമല്ലോ. വോട്ട് ചെയ്യുന്നവരെ പറഞ്ഞാൽ മതിയല്ലോ. എന്ത് നാണക്കേടാ, നിയമസഭയിൽ വരാത്തവർക്ക് വോട്ട് ചെയ്യുന്നത്, എന്നിങ്ങനെയായിരുന്നു എം.എം മണിയുടെ അധിക്ഷേപം.

പി ജെ ജോസഫിനെതിരായ മണിയുടെ അധിക്ഷേപ പരാമർശത്തിൽ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ്, എക്സിക്യുട്ടീവ് ചെയമാൻ മോൻസ് ജോസഫ് എന്നിവർ പ്രതിക്ഷേധിച്ചു.

സി പി എം ന്റെ തനിനിറം വ്യക്തമാക്കുന്ന പ്രസ്ഥാവനയാണ് മണി നടത്തിയതെന്ന് കേരളാ കോൺഗസ് വൈസ് ചെയർമാനും ഇടുക്കി മുൻ എം പി യുമായ ഫ്രാൻസീസ് ജോർജ് പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിനെതിരേ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും ജില്ലാ പ്രസിഡൻറ് ജോണി ചക്കിട്ട സെക്രട്ടറിമാരായ പ്രൊഫ. ടൈറ്റസ്, രഞ്ജിത്ത് കോളിയാടൻ തുടങ്ങിയവർ നേതൃത്വം നൽകും.

█▀▀▀▀▀▀▀▀▀▀▀▀▀▀▀▀█
*📝THIRUVAMBADY NEWS*
█▄▄▄▄▄▄▄▄▄▄▄▄▄▄▄▄█

Leave a Reply

Your email address will not be published. Required fields are marked *