BreakingBusinessKeralaOthers

തിയേറ്റർ ഉടമകൾ ഫെബ്രുവരി 22 മുതൽ സമരത്തിലേക്ക്

എറണാകുളം :തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന് ഫിയോക് (FEUOK). OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർമാതാക്കൾ പരിഹാരം കാണണം എന്നാണ് ആവശ്യം. 40 ദിവസത്തിന്‌ ശേഷം മാത്രമേ OTT റീലീസ് അനുവദിക്കാവൂ എന്ന കരാർ ലംഘിക്കുന്നു എന്നും, ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും ഫിയോക് മുന്നറിയിപ്പ് നൽകി.
അടുത്ത ആഴ്ച റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല എന്നും താക്കീതുണ്ട്. ഒ.ടി.ടിയുടെ വരവോടെ തിയേറ്റർ മേഖല കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. ഒരു മാസം തികയും മുൻപേ സിനിമകൾ ഒ.ടി.ടിയിലേക്ക് പോകുന്നു എന്നും ഫിയോകിനു പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *