നിമിഷ പ്രിയയുടെ ജീവൻ വീണ്ടും ആശങ്കയിൽ.
ന്യൂഡൽഹി : മലയാളി നഴ്സ് നിമിഷ പ്രിയയുടെ ജീവൻ വീണ്ടും ആശങ്കയിൽ. വധശിക്ഷ യമനിൽ അധികൃതർ പൂർണമായും റദ്ദാക്കിയതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ധശിക്ഷ റദ്ദാക്കിയത് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച നിഷേധിച്ചു.
“നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ പങ്കിടുന്ന വിവരങ്ങൾ തെറ്റാണ്.” വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു
നേരത്തെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചിരുന്നു.ദുരൂഹതകൾ ഇനിയും തുടരുമെന്നു ഇതോടെ ഉറപ്പായി.

