EditorialIndia

മണിപ്പൂര്‍ ഇന്ത്യയിലോ?

ഫലപ്രദമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാ കാതിരുന്നതാണ് പ്രശ്‌നം ആളിക്കത്താനിടയാക്കിയത്.

ഇംഫാൽ : 1972-ല്‍ മാത്രം രൂപീകൃതമായ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍, കലാപത്തീയില്‍ വെന്തെരിയാന്‍ തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും ഉത്തര വാദിത്വപ്പെട്ടവര്‍ മൗനം തുടരുമ്പോള്‍ കലാപം ആസൂത്രിതം തന്നെയെന്ന സംശ യം കൂറെക്കൂടി ബലപ്പെടുകയാണ്.ഭൂരിപക്ഷ വിഭാഗമായ മെയ്‌തെയ്കളെ പട്ടികവര്‍ഗവിഭാഗമായി പ്രഖ്യാപിക്കാ നുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചുകൊണ്ടുള്ള മണി പ്പൂര്‍ ഹൈക്കോടതി വിധിയാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാര ണം. പട്ടിക ജാതി സംവരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ മാത്രം അധികാരപരിധിയില്‍ വരുന്ന സംഗതിയായിരിക്കെ, ഹൈക്കോടതി നടത്തിയ അസാധാരണ ഇടപെടല്‍ വ്യാപക വിമര്‍ശനം ക്ഷണി ച്ചുവരുത്തി. വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാ കാതിരുന്നതാണ് പ്രശ്‌നം ആളിക്കത്താനിടയാക്കിയത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. സ്ഥിതി മോശമായെന്ന് ഹര്‍ജിക്കാരും അല്ലെന്ന് സര്‍ക്കാരും വാദിച്ച പശ്ചാത്തലത്തിലാണിത്.
ആഭ്യന്തര മന്ത്രി അമിത്ഷാ മെയ് 29-ന് മണിപ്പൂരിലെത്തി മൂന്നു ദിവസം ചെലവഴിച്ച്, തിരികെ ഡല്‍ഹിയിലെത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും കലാപത്തിന് അയവു വന്നിട്ടില്ലെന്നത് കാര്യങ്ങള്‍ കൈവിട്ടുപോയി എന്നതിനു നല്ല തെളിവാ ണ്. 51 അംഗ ജംബോ സമാധാന സമിതി രൂപീകരണം ഏകപക്ഷീയമായിപ്പോയി എന്ന ആരോപണവുമുണ്ട്. 14 കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടാ യില്ല. പ്രശ്‌ന കാരണം കോടതിവിധിയാണെന്ന് ഷാ പറയുമ്പോള്‍ കുക്കികളെ ഉന്നംവച്ച്, ചില തീവ്രവാദി ഗ്രൂപ്പുകളാണ് കലാപമുണ്ടാക്കുന്നതെന്നാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ വാദം!
രണ്ടു മാസമായിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പരാജയ മാണെന്ന വിലയിരുത്തല്‍ ബി ജെ പി നേതൃത്വത്തിനു പോലുമുണ്ടായ പശ്ചാ ത്തലത്തില്‍ അദ്ദേഹം രാജിക്കൊരുങ്ങിയെങ്കിലും ജനം തടഞ്ഞെന്ന ന്യായം പറ ഞ്ഞ് പിന്തിരിഞ്ഞു. മെയ്‌തെയ് വിഭാഗത്തിന്റെ വക്താവായി മാറിയ മുഖ്യമന്ത്രി യില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കുക്കികളുടെ അടിയന്തരാവാശ്യം. കലാപം വലിയ വംശീയ ഉന്മൂലനത്തിലേക്ക് അതിവേഗം വഴുതിപ്പോകുന്നതിന്റെ അസാധാരണ ദൃശ്യങ്ങള്‍ പ്രതീക്ഷിച്ചതിനേ ക്കാള്‍ അപ്പുറമാണെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും വ്യക്തമാക്കിയത്. മാസങ്ങളായി ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടിരുന്നതിനാല്‍ പുറത്തെത്തുന്ന വാര്‍ത്തകളും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നതാണ് വാസ്തവം. ഏകദേശം 300 ഓളം പള്ളികള്‍ അഗ്നി ക്കിരയായി. 130 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരിക്കാം എന്നാണ് സര്‍ക്കാര്‍ കണ ക്കുകള്‍. ഭവനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു, ചില ഗ്രാമങ്ങള്‍ അതേപടി അപ്രത്യക്ഷമായി. ലക്ഷക്കണക്കിനാളുകള്‍ പലായനത്തിലാണ്. അഭയാര്‍ത്ഥി ക്യാമ്പുകളുടെ അവസ്ഥ അതിദയനീയവും! ഇതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരിലെ പ്രശ്‌ന മേഖലകളില്‍ നടത്തിയ സന്ദര്‍ശനം ദുരിത ബാധിതര്‍ക്ക് ആശയും ആത്മവിശ്വാസവും പകരാനിടയാക്കി. മാസങ്ങളായി മൗനം തുടരുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടി അണികളും പൊലീസും ഉയര്‍ത്തിയ തടസ്സങ്ങളെ മറകടന്നായിരുന്നു സന്ദര്‍ശനം എന്നത് മറക്കരുത്.
ഉക്രൈയ്ന്‍ യുദ്ധമുഖത്തെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്താന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് തന്റെ രാജ്യത്ത് മാസങ്ങളായിത്തുടരുന്ന യുദ്ധ സമാന കാലപ ങ്ങളെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാത്തത് എന്ന ചോദ്യം വിമര്‍ശകരുടേത് മാത്രമല്ല, ജനാധിപത്യവിശ്വാസികളുടേത് കൂടിയാണ്. വനത്തില്‍ വളരുന്ന പുല്ലി നെക്കുറിച്ചുപോലും ‘മന്‍കി ബാത്തി’ല്‍ വാചാലനാകുന്ന മോദിജി കാടുകയറുന്ന മണിപ്പൂര്‍ ദുരിതങ്ങള്‍ കാണാതെ പോകുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? 9 വര്‍ഷത്തിനിടയില്‍ 30 ലേറെത്തവണ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ ശിച്ച പ്രധാനമന്ത്രി ഇപ്പോള്‍ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് മനഃപൂര്‍വമാണ്. ജയി ക്കുമെന്നുറപ്പുള്ള ഇടങ്ങളില്‍ മാത്രം നെഞ്ചുവിരിച്ച് നില്‍ക്കുന്നത് നേട്ടമാകുന്ന തെങ്ങനെയാണ്? അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ജനാധിപത്യത്തിന്റെ അമ്മ യായ ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച പ്രധാനമന്ത്രി, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇവിടെ അനുഭവിക്കുന്ന അസമത്വപ്രശ്‌നങ്ങളെ അവ ഗണിച്ചത് ശരിയായോ? പ്രശ്‌നപരിഹാരത്തിനായി ഡല്‍ഹിയിലെത്തിയ മണിപ്പൂര്‍ ജനപ്രതിനിധികള്‍ക്ക് ഇനിയും സന്ദര്‍ശനാനുമതിയില്ല.
മണിപ്പൂര്‍ കലാപത്തെ ഔദ്യോഗിക സഭാനേതൃത്വം ആദ്യം അവഗണിച്ചു എന്നതാണ് സത്യം. ഇപ്പോള്‍ പോലും സമാധാനാഹ്വാനവും സഹായ വിതര ണവും എന്നതിനപ്പുറം പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിച്ച്, സാന്ത്വനം പകരാ നോ പ്രശ്‌നത്തിന്റെ ഗൗരവം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന വിധത്തില്‍ ഡലഗേഷനുവേണ്ടിയോ ശ്രമിക്കുന്നില്ലെന്നത് സങ്കടകരമാണ്. ഡല്‍ഹിയില്‍ ഒരു പത്രസമ്മേളനം വിളിച്ച് രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്താന്‍ പോലും ശ്രമമുണ്ടാകുന്നില്ല. ക്രൈസ്തവ സാന്നിധ്യം ശക്തമായ മണിപ്പൂര്‍ പോലുള്ള പ്രദേശങ്ങളിലെ വംശഹത്യയെ വലിയ മുന്നറിയിപ്പായി സഭാനേതൃത്വം ഇനി യെങ്കിലും തിരിച്ചറിയണം. മണിപ്പൂര്‍ സമാധാന റാലികളില്‍, ഹിന്ദുത്വ വര്‍ഗീയ ഫാസിസത്തിനെതിരെ പ്രദര്‍ശിപ്പിക്കപ്പെട്ട ഫ്‌ളക്‌സുകളും, വിശ്വാസികളെക്കൊ ണ്ട് ഏറ്റുവിളിപ്പിച്ച മുദ്രവാക്യങ്ങളും, സി ബി സി ഐ യുടെ ഔദ്യോഗിക പ്രസ്താ വനയായി പുറത്തുവരണം. ജൂലൈ 5-ന് ഫാ. സ്റ്റാന്‍ സാമിയുടെ രക്തസാക്ഷി സ്മരണ പുതുക്കുമ്പോള്‍ ഫാസിസത്തിന്റെ വധക്രമത്തിന് കാര്യമായ മാറ്റമൊ ന്നുമില്ലെന്ന് മണിപ്പൂര്‍ തെളിയിക്കുകയാണ്.
സാംസ്‌കാരിക വൈവിധ്യത്തിന്റെ ജൈവീകാടിത്തറയില്‍ വിഘടിച്ച് വികസി ക്കുന്ന ഗോത്ര സംസ്‌കൃതികള്‍ക്ക് ഹൈന്ദവികതയുടെ ഏകമുഖമാനം നല്കാന്‍ ബി ജെ പി നടത്തുന്ന ഏകപക്ഷീയ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയും തിരിച്ചറിവു മാണ് മണിപ്പൂര്‍ കലാപം. സാംസ്‌കാരിക ഏകീകരണത്തിനുള്ള അടിയന്തരശ്രമ മെന്ന നിലയിലാണ് ഏകീകൃത സിവില്‍ കോഡും ഇപ്പോള്‍ വിവാദമാകുന്നതും. വൈവിധ്യങ്ങള്‍ക്കെതിരായുള്ള ഏതൊരു ഏകീകരണ ശ്രമങ്ങളും ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *